നക്‌സലൈറ്റുകളുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

0
45

റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്‌സലൈറ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഏഴു പോലീസുകാര്‍ക്ക് പരിക്കേറ്റു. നാരായന്‍പുര്‍ ജില്ലയിലെ അബുജ്മദ് മേഖലയിലാണ് ബുധനാഴ്ച ഏറ്റുമുട്ടലുണ്ടായത്. രാവിലെ പതിനൊന്നിന് ആരംഭിച്ച ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂര്‍ നീണ്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ എസ്‌ഐമാരാണെന്നും ഇവര്‍ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് പോലീസിലെ അംഗങ്ങളാണെന്നും സ്‌പെഷ്യല്‍ ഡിജിപി ഡി.എം അവാസ്തി പറഞ്ഞു.