നടി ആക്രമിക്കപ്പെട്ട കേസ്; മുഖ്യപ്രതി സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി നീട്ടി

0
45


അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി നീട്ടി.  കേസില്‍  ഗൂഢാലോചന  അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതും ഈ മാസം 31ലേക്ക് നീട്ടി.

അതേസമയം,കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്നു കോടതിയില്‍ ഹാജരായില്ല. ഹാജരാകാന്‍ കഴിയില്ലെന്നുകാട്ടി ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ എല്ലാ പ്രതികളും 31ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

.