നാലുമണി പലഹാരം കപ്പ ചിപ്‌സ്

0
167

 

തെക്കേ ഇന്ത്യക്കാരുടെ ഇഷ്ട വിഭവമാണ് കപ്പ അഥവാ മരച്ചീനി. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കപ്പ കൊണ്ട് ധാരാളം വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാം. കപ്പയില്‍ ധാരാളം അന്നജവും പോഷകഗുണങ്ങളും അടങ്ങിയിക്കുന്നു.ഇത് വളരെ ക്രിസ്പി ആയതിനാല്‍ 4 മണി പലഹാരമായി കപ്പ ഉപയോഗിക്കാവുന്നതാണ്.
ഇനി കുറച്ച് കപ്പ ചിപ്‌സ് തയ്യാറാക്കിയാലോ ?

ആവശ്യമുള്ള സാധനങ്ങള്‍
കപ്പ
എണ്ണ
ഉപ്പ്
മുളക് പൊടി

തയ്യാറാക്കുന്ന വിധം
1. കപ്പ നല്ലപോലെ കഴുകുക.

2. തോല്‍ പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

4. തവയില്‍ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയില്‍ വച്ച് നന്നായി വേവിക്കുക.
6 പൊരിയല്‍ ശബ്ദം കേള്‍ക്കുമ്പോള്‍ പാനില്‍ നിന്ന് കപ്പ മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.