പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് യു.പി സര്‍ക്കാര്‍

0
50

ലക്‌നൗ: ബോളിവുഡ് ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെല്ലാം കര്‍ശന സുരക്ഷയൊരുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യു.പി ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിനുശേഷവും സംസ്ഥാനത്ത് ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.