പയ്യന്നൂര്‍ കോളേജ് വരാന്തയിലെ നീയാനന്ദം ; വീഡിയോ കാണാം…

0
110

 

കണ്ടുപഴകിയ ഒരു പ്രേമലേഖനത്തെ പ്രമേയമാക്കി നിപിന്‍ നാരായണനും , സുഹ്യത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ മ്യൂസിക് വീഡിയോ നീയാനന്ദം ശ്രദ്ധേയമാവുന്നു.

പൂര്‍ണ്ണമായും ക്യാംപസ് പശ്ചാത്തലമാക്കിയുള്ള ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് അരുണും , അനുശ്രീ നാരായണനുമാണ്.ഡി.എക്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ഷിജിന്‍.പി.ജെയാണ് വരികളെഴുതി സംഗീതം ചെയ്തിരിക്കുന്നത്.ഒട്ടേറെ പ്രണയബന്ധങ്ങള്‍ക്ക് സാക്ഷിയായ പയ്യന്നൂര്‍ കോളേജിലും പരിസരത്തുമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ നീയാനന്ദത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. യുവ ഗായകന്‍ വരുണ്‍ വിശ്വനാഥാണ് ഗാനം ആലപിച്ചിരിക്കുന്നത്.
https://youtu.be/Wm3m1BezHow