ബിനോയ് കോടിയേരിക്കെതിരായ ആരോപണം ഗുരുതരമെന്ന് സീതാറാം യെച്ചൂരി

0
74

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം ഗുരുതരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണം ഗുരുതരമാണെന്നും പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു. വിഷയത്തില്‍ യെച്ചൂരി സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തിയതായാണ് സൂചന.