മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

0
84

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. കൊച്ചിയിലേക്കു വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതായാണു വിവരം. തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട സാധ്യതയെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ ചോര്‍ച്ച തടയാനുള്ള ശ്രമം തുടരുകയാണ്.