‘മിനി കൂപ്പര്‍’ അച്ഛന്റെ ‘ഓഡി’ മകന്‍: ബിനോയിയ്ക്കും കോടിയേരിക്കുമെതിരെ പരിഹാസവുമായി റോജി.എം.ജോണ്‍

0
80

കൊച്ചി: ബിനോയ് കോടിയേരിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ പരിഹാസവുമായി റോജി.എം.ജോണ്‍ എം.എല്‍.എ. മിനി കൂപ്പര്‍ അച്ഛന്റെ ഔഡി മകന്‍ എന്നാണ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ റോജി.എം.ജോണ്‍ എഴുതിയിരിക്കുന്നത്. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ലെന്നും റോജി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

റോജി.എം.ജോണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നെഹ്റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കൊടിയേരിയോടു ഈ അവസരത്തില്‍ അതേ ഭാഷയില്‍ പ്രതികരിക്കുന്നില്ല. അല്ലെങ്കില്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസം?

‘മിനി കൂപ്പര്‍’ അച്ചന്റെ ‘ഓഡി’ മകന്‍! വിപ്ലവം വിജയിക്കട്ടെ. ലാല്‍ സലാം!