മിസ് സൗത്ത് ഇന്ത്യ മത്സരം ഈ മാസം 27ന്; നാല് മലയാളികളും സൗന്ദര്യപ്പട്ടത്തിനായി മത്സരിക്കുന്നു

0
52

കൊച്ചി: 16-ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം ഈ മാസം 27ന് കൊച്ചിയില്‍ നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാരാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടക്കുന്നത്. നാല് മലയാളികളും സൗന്ദര്യപ്പട്ടത്തിനായി മത്സരിക്കുന്നുണ്ട്. ഏപ്രില്‍ 27ന് പെഗാസസ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് സൗന്ദര്യമത്സരത്തില്‍ മലയാളിയായ എലീന കാതറിന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മത്സരാര്‍ത്ഥികള്‍ക്കായി ഗ്രൂമിംഗ് സെക്ഷനും ആരംഭിച്ചു കഴിഞ്ഞു. പെഗാസസാണ് സംഘാടകര്‍.

1996ല്‍ അമിതാഭ് ബച്ചന്‍ മിസ് വേള്‍ഡ് മത്സരം നടത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ലോകോത്തര മത്സരം നടത്തുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി പറഞ്ഞു.