മൂന്നാം ടെസ്റ്റ്: ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 114

0
55


ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തിട്ടുണ്ട്. 27 റണ്‍സോടെ ചേതേശ്വര്‍ പൂജാരയും റണ്ണൊന്നുമെടുക്കാതെ പാര്‍ത്ഥിവ് പട്ടേലുമാണ് ക്രീസില്‍. കെ.എല്‍.രാഹുല്‍(0), മുരളി വിജയ്(8), വിരാട് കോഹ് ലി(54), അജിന്‍ക്യ രഹാനെ(9) എന്നിവരാണ് പുറത്തായത്. വെര്‍ണന്‍ ഫിലാന്‍ഡര്‍, കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി, മൊണെ മോര്‍ക്കല്‍ എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പേസ് ബൗളിങിന് അനുകൂലമായ പിച്ചായതിനാല്‍ ഇന്ത്യ അഞ്ച് ഫാസ്റ്റ് ബൗളര്‍മാരുമായിട്ടാണ് കളിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മയ്ക്ക് പകരം അജിന്‍ക്യ രഹാനെയും രവിചന്ദ്ര അശ്വിന് പകരം ഭുവനേശ്വര്‍ കുമാറിനെയും ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി.

രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. കേശവ് മഹാരാജിന് പകരം ഫെഹ് ലുക് വായോയെ ഉള്‍പ്പെടുത്തി. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലാണ്.