റസിഡന്‍സ് ഏരിയകളിലെ ബാച്ചിലര്‍ താമസ മുറികള്‍ക്കെതിരെ മസ്‌കത്ത് നഗരസഭ

0
47

മസ്‌കത്ത്: റസിഡന്‍സ് ഏരിയകളിലെ ബാച്ചിലര്‍ താമസ മുറികള്‍ക്കെതിരെ മസ്‌കത്ത് നഗരസഭ. ലേബര്‍ ക്യാമ്പുകളില്‍ കുടുംബങ്ങളായി താമസിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ നിന്നു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന താമസ സ്ഥലങ്ങളില്‍ മസ്‌കത്ത് നഗരസഭ പരിശോധന നടത്തി. മവേല മേഖലയിലാണു പരിശോധന നടന്നത്. നിയമംലംഘിച്ച് അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ പേര്‍ താമിസിക്കുകയും മറ്റു നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്തവരെ പരിശോധനയില്‍ കണ്ടെത്തി.

സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണു നിയമം കര്‍ശനമായി നടപ്പിലാക്കുന്നതെന്നു മസ്‌കത്ത് നഗരസഭ വ്യക്തമാക്കി. റസിഡന്‍സ് ഏരിയകളില്‍ കൂടുതല്‍ ബാച്ചിലേഴ്സ് ഒരുമിച്ചു താമസിക്കുന്നതു പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നു ശൂറ കൗണ്‍സില്‍ അംഗം അലി ബിന്‍ സാലിം അല്‍ ബജ്രി പറഞ്ഞു.