വടയമ്പാടി സമരം: അറസ്റ്റിലായ പത്രപ്രവര്‍ത്തകരടക്കം മൂന്നു പേര്‍ക്കും ജാമ്യം

0
53

കോലഞ്ചേരി: വടയമ്പാടിയിലെ ദളിത് ഭൂ സമരവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റാണെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ജാമ്യം. ന്യൂസ് പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരി, ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടര്‍ അനന്തു രാജഗോപാല്‍, സമര സമിതി പ്രവര്‍ത്തകനും കെ.പി.എം.എസ് നേതാവുമായ ശശിധരന്‍ എന്നിവര്‍ക്കാണ് കോലഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.

വടയമ്പാടി ഭജന മഠത്തോട് ചേര്‍ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴു പതിറ്റാണ്ടായി വടയമ്പാടിയിലെ നാലു ദളിത് കോളനിയിലെ ജനങ്ങള്‍ സര്‍വ്വ സ്വതന്ത്രമായി ഉപയോഗിച്ചു കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.