ശ്രീനിവാസന് കാര്യമായ അസുഖങ്ങളൊന്നുമില്ലെന്ന് സത്യന്‍ അന്തിക്കാട്

0
95

നടന്‍ ശ്രീനിവാസന് കാര്യമായ അസുഖങ്ങളൊന്നുമില്ലെന്ന് സത്യന്‍ അന്തിക്കാട്. അസുഖം ആഘോഷമാക്കുന്ന കാലമാണിതെന്നും ആരോഗ്യകാര്യത്തില്‍ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന് കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ചില മാധ്യമങ്ങളില്‍ എന്റെ പേരിലും കണ്ടു ചില വിശദീകരണങ്ങള്‍. വ്യക്തമായ വിവരം വിനീത് എഴുതിയിട്ടുണ്ട്. അതു തന്നെയാണ് ശരി. ഷുഗര്‍ ലെവലിലെ വ്യത്യാസവും അല്‍പം ഉയര്‍ന്ന ബി പി യും. അത് നോര്‍മ്മലായാല്‍ ആശുപത്രി വിടും- സത്യന്‍ അന്തിക്കാട് ഫെയ്‌സ് ബുക്കില്‍ കുറിച്ചു

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അസുഖം ആഘോഷമാക്കുന്ന കാലം-

രാവിലെ മുതൽ ഫോൺ കോളുകളുടെ ബഹളമാണ്‌.
“ശ്രീനിവാസനെന്തു പറ്റി?”

ആരോഗ്യകാര്യത്തിൽ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന്‌ കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ്‌ വാർത്തകൾ പ്രചരിക്കുന്നത്‌. ചില മാധ്യമങ്ങളിൽ എന്റെ പേരിലും കണ്ടു ചില വിശദീകരണങ്ങൾ. വ്യക്തമായ വിവരം വിനീത്‌ എഴുതിയിട്ടുണ്ട്‌. അതു തന്നെയാണ്‌ ശരി. ഷുഗർ ലെവലിലെ വ്യത്യാസവും അൽപം ഉയർന്ന ബി പി യും. അത് നോർമ്മലായാൽ ആശുപത്രി വിടും.

കടുത്ത ജീവിതയാഥാർത്ഥ്യങ്ങൾ തമാശയാക്കി മാറ്റുന്ന ആളാണല്ലോ ശ്രീനിവാസൻ. ഈ കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസൻ ചിത്രങ്ങളിൽ ഇനി കടന്നുവന്നേക്കാം. അസുഖം ആഘോഷമാക്കുന്നവർക്ക്‌ അതു തന്നെയാണ്‌ മറുപടി!