സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക്

0
47

തി​രു​വ​ന​ന്ത​പു​രം:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു സം​സ്ഥാ​ന​ത്ത് ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ ഉ​ട​മ​ക​ളും ചേര്‍ന്ന് ന​ട​ത്തു​ന്ന മോ​ട്ടോ​ര്‍ വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

കെഎ​സ്‌ആ​ര്‍ടിസി ​ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ല്‍ പങ്കെടുക്കുന്നുണ്ട്.കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെഎ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ഓ​ട്ടോ, ടാ​ക്സി​ക​ള്‍​ക്കു പു​റ​മെ ച​ര​ക്കു​ലോ​റി​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ത​ട​യി​ല്ലെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്‌.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്പെയര്‍ പാര്‍ട്ട്സ് ഡീലേഴ്സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

പാല്‍, പത്രം ആംബുലന്‍സ് ആശുപത്രി തുടങ്ങിയ അത്യാവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങു​ന്ന​തു സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കും. സ്പെ​യ​ര്‍ പാ​ട്സു​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ എ​ന്നി​വ​യും അ​ട​ച്ചി​ടും. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇന്ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു. അ​തേ​സ​മ​യം പി​എ​സ്സി പ​രീ​ക്ഷ​ക​ള്‍​ക്കു മാ​റ്റ​മി​ല്ല.

കെഎ​സ്‌ആ​ര്‍​ടി​സി​യി​ല്‍ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​ധി ന​ല്‍​ക​രു​തെ​ന്നും പോലീസ് സം​ര​ക്ഷ​ണ​ത്തോ​ടെ പ​രാ​മ​വ​ധി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും എം​ഡി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.