സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
54

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ ശക്തമാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെയ്‌സ്ബുക്കിലും യൂട്യൂബിലും കൂടുതല്‍ സജീവമാകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ‘സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്’ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്തും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുനില്‍ അറോറയും അശോക് ലവാസയും ചേര്‍ന്നു പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അംഗപരിമിതരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തോട് അനുബന്ധിച്ചാണ് സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ് പുറത്തിറക്കിയത്.

ഇന്റര്‍നെറ്റിന്റെ ലോകത്ത് സമയം ചെലവഴിക്കുന്നവര്‍ക്കിടയില്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എത്തിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ (കമ്യൂണിക്കേഷന്‍സ്) ധീരേന്ദ്ര ഓജ പറഞ്ഞു.