സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയും: കോടിയേരി

0
44

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന് മകന്‍ തന്നെ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ ബിനോയിക്കെതിരെ പരാതിയില്ലെന്നും ഇക്കാര്യത്തില്‍ നിയമ നടപടിക്ക് വിധേയനാകാന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പ്രശ്‌നം അല്ലാത്തതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
യാഥാര്‍ഥ്യം മനസിലാക്കി വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ദുബായിലെ 13 കോടിയുടെ തട്ടിപ്പുകേസ് വിവാദം 2014ല്‍ ഒത്തുതീര്‍ത്ത ഇടപാടിനച്ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി തന്റെ അച്ഛന്‍ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.