സെന്‍സെക്സ് 21 പോയന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ചു

0
50

മുംബൈ: രണ്ടുദിവസം മികച്ച നേട്ടം നല്‍കിയ ഓഹരി സൂചികകളില്‍ സെന്‍സെക്സ് 21 പോയന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ചു.

സെന്‍സെക്സ് 21 പോയന്റ് താഴ്ന്ന് 36,118ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 11,068ലുമാണ്.

ബിഎസ്‌ഇയിലെ 437 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 668 ഓഹരികള്‍ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകള്‍ ഇന്നും നേട്ടത്തില്‍തന്നെയാണ്.

എച്ച്‌ഡിഎഫ്സി, ടിസിഎസ്, ഐടിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.