സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരള പോലീസിലെ ആറു പേര്‍ക്ക്

0
70

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍നിന്ന് ആറു പേര്‍ അര്‍ഹരായി.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി പി.ബിജോയ്, തിരുവനന്തപുരം സിബിസിഐഡി ഡിവൈഎസ്പി എസ്.ആര്‍. ജ്യോതിഷ് കുമാര്‍, തിരുവനന്തപുരം കന്റോണ്മെന്റ് എസി കെ.ഇ. ബൈജു, തിരുവനന്തപുരം എസ്ബി സിഐഡി എസ്‌ഐ സി.സനാതനകുമാര്‍, തൃശൂര്‍ എസ്ബി സിഐഡി എഎസ്‌ഐ വി.കൃഷ്ണകുമാര്‍, തിരുവനന്തപുരം എഎസ്‌ഐ സി.അജന്‍. എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍.

കേരളത്തില്‍ നിന്ന് ജീവന്‍ രക്ഷാ പഥക് അവാര്‍ഡിന് അര്‍ഹരായവര്‍:

ഉത്തം ജീവന്‍ രക്ഷാ പഥക് – അമീന്‍ മുഹമ്മദ്
ജീവന്‍ രക്ഷാ പഥക് – അബിന്‍ ചാക്കോ, മാസ്റ്റര്‍ അഭയ് ദാസ്, മാസ്റ്റര്‍ കെ. എച്ച് ഹരീഷ്