സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദക്കാര്‍ക്ക് അവസരം

0
51


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9633 തസ്തികയിലെ ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത: കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് : ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയുടേയും മെയിന്‍ പരീക്ഷയുടേയും ഭാഷാ പരീക്ഷയുടേയും അടിസ്ഥാനത്തില്‍.
പ്രായം : 20-28 വയസ്സ് . 2018 ജനുവരി
ഒന്ന് അടിസ്ഥാനമാക്കി .

അപേക്ഷിക്കേണ്ട വിധം : 2018 ഫെബ്രുവരി പത്തിനു സ്റ്റേറ്റ് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് . അപേക്ഷ സമര്‍പ്പിച്ച ശേഷം ആപ്ലിക്കേഷന്‍ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.

അവസാനതീയതി : ഫെബ്രുവരി 10 .
അപേക്ഷാ ഫീസ് 600 രൂപ , എസ് സി , എസ് ടി വിഭാഗക്കാര്‍ക്ക് 100 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.sbi.co.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.