15,000 ഓ​ട്ടോ​റി​ക്ഷ​ക​ളെ കൊ​ച്ചി മെ​ട്രോ​യു​ടെ ഭാ​ഗ​മാ​ക്കുന്നു

0
76

കൊ​ച്ചി: ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മെ​ട്രോ സ​ര്‍​വി​സി​ന് ഫീ​ഡ​റാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ പ​ദ്ധ​തി​യ്ക്ക് തുടക്കമായി. ഇതിലേക്കായി ന​ഗ​ര​ത്തി​ലെ 15,000 ഓ​ട്ടോ​റി​ക്ഷ​ക​ളെയാണ് കൊ​ച്ചി മെ​ട്രോ​യു​ടെ ഭാ​ഗ​മാ​കു​ന്നത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ക്കും.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ആ​ളെ എ​ത്തി​ക്കാ​ന്‍ ഓ​ട്ടോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം. ഇ​തു​പ​യോ​ഗി​ച്ച്‌ സ​മീ​പ​ത്ത് എ​വി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ ല​ഭ്യ​മാ​കു​ക എ​ന്ന് അ​റി​യാ​നാ​കും.

സൊ​സൈ​റ്റി രൂ​പ​വ​ത്ക​ര​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഒ​രു​മാ​സ​ത്തി​ന​കം സ്വൈ​പ്പി​ങ് സം​വി​ധാ​ന​മു​ള്‍​പ്പെ​ടെ ന​ട​പ്പാ​ക്കി പ​ദ്ധ​തി ആ​രം​ഭി​ക്കാ​നാ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഷെ​യ​ര്‍ ഓ​ട്ടോ സം​വി​ധാ​നം ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. ആ​ദ്യ ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ന് 20 രൂ​പ എ​ന്ന നി​ര​ക്കാ​കും ഈ​ടാ​ക്കു​ക. മൂ​ന്നു​പേ​ര്‍ ക​യ​റി​യാ​ല്‍ ഒ​രാ​ള്‍​ക്ക് ഏ​ഴു​രൂ​പ, ര​ണ്ടു​പേ​ര്‍​ക്ക് 10 രൂ​പ വീ​തം എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും നി​ര​ക്ക്.

ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം കെ.​എം.​ആ​ര്‍.​എ​ല്‍ ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് അ​ധി​കൃ​ത​രും ഓ​ട്ടോ​റി​ക്ഷ കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഒ​പ്പു​വെ​ച്ചു.

കൊ​ച്ചി വ​ണ്‍​കാ​ര്‍​ഡ് ഇ​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മെ​ട്രോ ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​ന് പു​റ​മെ മ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കും കാ​ര്‍​ഡി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ.​എം.​ആ​ര്‍.​എ​ല്‍ എം.​ഡി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു.

പ​ദ്ധ​തി സം​ബ​ന്ധി​ച്ച്‌​ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 150ഓ​ളം വൈ​ദ്യു​തി ഓ​ട്ടോ​ക​ള്‍ നി​ര​ത്തി​ലെ​ത്തും.