അശ്ലീലം പ്രസിദ്ധീകരിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നത് തടയുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം

0
45

തിരുവനന്തപുരം: അശ്ലീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നത് തടയുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരും.

അശ്ലീല ഉളളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്മെയിലിങ് തടയാന്‍ ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യ ഹരജി പരിഗണിച്ച് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്നാടും ഒഡീഷയും ഇത്തരത്തിലുളള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്.