ഇറ്റലിയില്‍ ട്രെയിന്‍ പാളം തെറ്റി: രണ്ട് മരണം, നൂറോളം പേര്‍ക്ക് പരിക്ക്‌

0
56

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് മരണം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മധ്യ മിലാനില്‍നിന്നു 40 കിലോമീറ്റര്‍ അകലെ ട്രെവിഗ്ളിയോയ്ക്കും പിയോള്‍ടെല്ലോയ്ക്കും ഇടയിലായിരുന്നു അപകടമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ട്രെയിനിനടിയില്‍ ചില യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അപകട കാരണം വ്യക്തമല്ല.