ഒമാനില്‍ പുരുഷന്‍മാര്‍ക്കും ഇനി ഓട്ടോമാറ്റിക് വാഹനങ്ങളില്‍ പരിശീലനം നടത്താം

0
48

മസ്‌കത്ത്: ഒമാനില്‍ പുരുഷന്‍മാര്‍ക്കും ഇനി മുതല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനങ്ങളില്‍ പരിശീലനം നടത്താം. റോയല്‍ ഒമാന്‍ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ജി. മുഹമ്മദ് ബിന്‍ അവാദ് അല്‍ റവാസാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. പരിശീലകര്‍ക്ക് റോയല്‍ ഒമാന്‍ പോലീസ് ട്രാഫിക് വിഭാഗം നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് സംവിധാനം പ്രാബല്യത്തില്‍ വരിക. സീബ് ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശീലകരുടെ യോഗത്തിലാണ് പോലീസ് പുതിയ നിയമം സംബന്ധിച്ച് വ്യക്തമാക്കിയത്.