ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

0
46


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 30-ന് രാവിലെയാണ് ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ ഉച്ചയ്ക്കു ചുഴലിക്കാറ്റു മുന്നറിയിപ്പും ലഭിച്ചു. ഓഖി വിഷയത്തില്‍ സഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, കടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നു പോലും അറിയാത്തവരാണു കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയിലുള്ളയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതേ മുന്നറിയിപ്പു ലഭിച്ചിട്ടും അയല്‍ സംസ്ഥാനങ്ങള്‍ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്തുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.