‘കലയ്ക്ക് അതിരുകള്‍ ഉണ്ടാകരുത് ‘: കരണ്‍ ജോഹര്‍

0
65

കലയ്ക്ക് അതിരുകള്‍ ഉണ്ടാകരുതെന്നും സംസ്‌കാരം ആളുകളിലേക്ക് അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാംസ്‌കാരിക യുദ്ധങ്ങള്‍’ ഒഴിവാക്കാന്‍ കഴിയുമോ?’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ക്ക് സംസ്‌കാരത്തെ അടിച്ചേല്‍പ്പിക്കാനോ വലിച്ചെടുക്കാനോ കഴിയില്ല. ഇവിടെ ധാരാളം സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവയെക്കുറിച്ച് സംസാരിക്കാറില്ല. പകരം അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമയിലാണ്. സിനിമാ വ്യവസായത്തെ
അത് ശാക്തീകരിക്കുന്നു. അതേസമയം അത് പരിഹാസമുണര്‍ത്തുകയും ചെയ്യുന്നു’ കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാനി നടിയെ അഭിനയിപ്പിച്ചതിന് ‘നോണ്‍-ഇന്ത്യന്‍’ എന്ന പദവി ലഭിച്ച വിവാദം പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു. ‘കലയ്ക്ക് അതിരുകള്‍ ഉണ്ടാകരുത്. എന്നിരുന്നാലും സംസ്‌കാരവും ദേശസ്‌നേഹവും കലാകാരന്മാരിലാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത് ‘.

രാഷ്ട്രീയത്തില്‍ ഒരാള്‍ ഏറെ സഹിഷ്ണുത കാണിക്കണമെന്ന് ആലീസ് ബാഹ് കുന്‍ഖെ അഭിപ്രായപ്പെട്ടപ്പോള്‍ അസഹിഷ്ണുതയെ സഹിച്ചാല്‍ മറ്റുള്ളവര്‍ തെറ്റായി വിലയിരുത്തുമെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

വാര്‍ഷിക പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രമുഖ വ്യവസായി മുകേഷ് അംബാനി, ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ എന്നിവരും പങ്കെടുത്തു.

വേള്‍ഡ് എക്കണോമിക് ഫോറം ഒരു അന്താരാഷ്ട്ര സംഘടനയാണ്. 1971ല്‍ സ്ഥാപിതമായ സംഘടനയുടെ തലസ്ഥാനം സ്വിറ്റ്‌സര്‍ലന്റിലെ ജനീവയാണ്. വാര്‍ഷിക പരിപാടികള്‍ ജനുവരി 26ന് സമാപിക്കും.