കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കെ.സുരേന്ദ്രന്‍

0
47

തിരുവനന്തപുരം: കള്ളനു കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പ്രതിപക്ഷം ബിനോയ് കോടിയേരി വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താത്തതാണ് കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിന് കാരണം. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

കോണ്‍ഗ്രസും യുഡിഎഫും ബിനോയ് കോടിയേരി പ്രശ്നത്തില്‍ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ അവര്‍ കാണിച്ചത് ഒട്ടകപ്പക്ഷിനയമാണെന്നും ഒന്നും മിണ്ടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കെ.സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.