കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് 79 പുതിയ ആംബുലന്‍സുകള്‍ കൂടി

0
41

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സേവനത്തിനായി അടുത്തമാസം 79 പുതിയ ആംബുലന്‍സുകള്‍ കൂടി. ഈ വര്‍ഷം സേവനത്തിനായി എത്തുന്ന 270 ആംബുലന്‍സുകളിലെ ആദ്യ ഘട്ടമാണിതെന്നു മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ ഖത്താന്‍ അറിയിച്ചു.

രാജ്യാന്തര നിലവാരത്തിലുള്ളതാണ് പുതിയ ആംബുലന്‍സുകള്‍. ആംബുലന്‍സുകളിലെ നൂതന ക്യാമറകള്‍ വഴി ആശുപത്രിയിലെത്തും മുന്‍പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡോക്ടര്‍ക്ക് തയാറെടുപ്പ് സാധ്യമാക്കുന്ന സംവിധാനവും ഒരുക്കും. യൂറോപ്യന്‍ നിര്‍മിതമാണ് പുതിയ ആംബുലന്‍സുകള്‍.