ജൊഹാനസ് ബര്‍ഗ് ടെസ്റ്റ്: ചായസമയത്ത് ദക്ഷിണാഫ്രിക്ക ആറിന് 143

0
37


ജൊഹാനസ് ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 54 റണ്‍സുമായി ഹാഷിം അംലയും 13 റണ്‍സുമായി വെര്‍ണന്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍.

ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഡീന്‍ എല്‍ഗാര്‍(4), കഗീസോ റബാദ(30), എ.ബി.ഡിവില്ലിയേഴ്‌സ്(5), ഫാഫ് ഡുപ്ലെസി(8), ക്വിന്റണ്‍ ഡി കോക്ക്(8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റബാദയും അംലയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 64 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് നേടി.

ഇന്ത്യ ഒന്നാമിന്നിങ്സില്‍ 187 റണ്‍സിന് പുറത്തായിരുന്നു.