ജൊഹാനസ് ബര്‍ഗ് ടെസ്റ്റ്: ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്നിന് 81

0
56


ജൊഹാനസ് ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട്. 32 റണ്‍സുമായി ഹാഷിം അംലയും റണ്ണൊന്നുമെടുക്കാതെ എ.ബി.ഡിവില്ലിയേഴ്‌സുമാണ് ക്രീസില്‍.

ഒരു വിക്കറ്റിന് ആറ് റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം കളി പുന:രാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിന്റെയും 30 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ കഗീസോ റബാദയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. റബാദയും അംലയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 64 റണ്‍സെടുത്തു.

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 187 റണ്‍സിന് പുറത്തായിരുന്നു.