ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി ഇന്ത്യയില്‍ എത്തി

0
142

ഡാറ്റ്‌സന്‍ റെഡി-ഗോ (1.0 ലിറ്റര്‍) എഎംടി ഇന്ത്യയില്‍ എത്തി. പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി മോഡലിന്റെ പ്രാരംഭവില 3.80 ലക്ഷം രൂപയാണ്.

യഥാക്രമം 3.80 ലക്ഷം രൂപ, 3.95 ലക്ഷം രൂപ എന്നിങ്ങനെയാണ് റെഡി-ഗോ എഎംടി T(O), S വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന്റെ വിതരണം ഡാറ്റ്‌സന്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.

ഡ്യൂവല്‍-ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് പുതിയ റെഡി-ഗോ എഎംടിയില്‍ ലഭ്യമാകുന്നത്. തിരക്ക് നിറഞ്ഞ നഗര സാഹചര്യങ്ങള്‍ ഏറെ അനുയോജ്യമാണ് പുതിയ ഡ്രൈവിംഗ് മോഡുകള്‍

ഡ്യുവല്‍-ഡ്രൈവിംഗ് മോഡ് മുഖേന ഓട്ടോമാറ്റിക്, മാനുവല്‍ മോഡുകളിലേക്ക് കടക്കാന്‍ ഉപഭോക്താവിന് സാധിക്കും. തിരക്കേറിയ റോഡില്‍ മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ ക്രൂയിസിംഗ് വേഗതയില്‍ ഇഴഞ്ഞു നീങ്ങുകയാണ് റഷ് അവര്‍ മോഡിന്റെ ലക്ഷ്യം.

നിലവിലുള്ള 1.0 ലിറ്റര്‍ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (iSAT), ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്റെ റെഡി-ഗോ എഎംടി വരുന്നത്.