തിരുവനന്തപുരം ശ്രീപത്മനാഭ തീയേറ്ററില്‍ തീപിടുത്തം

0
69


തിരുവനന്തപുരം: നഗരത്തിലെ ശ്രീപത്മനാഭ തീയേറ്ററില്‍ തീപിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.

തീയേറ്ററിനകത്തെ സീറ്റുകള്‍ കത്തിനശിച്ചു. എ.സിയും പൂര്‍ണമായി കത്തിനശിച്ചു. പ്രൊജക്റ്ററിന് കേടുപാടുകളുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

 

തീയേറ്ററിനകത്ത് സെക്യൂരിറ്റിക്കാരടക്കം മൂന്ന് പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.