തുടയിടുക്കിലെ കറുപ്പിനും ചൊറിച്ചിലിനും പരിഹാരം

0
414

 

ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വിവിധതരത്തിലുള്ള ചര്‍മരോഗങ്ങള്‍ . തിരക്ക് പിടിച്ച ജീവിത സാഹചര്യത്തില്‍ സ്വന്തം ശരീരം ശ്രദ്ധിക്കാനോ മരുന്ന് ചെയ്യാനൊ ആര്‍ക്കും സമയമില്ല.

അമിത വണ്ണമുളള സ്ത്രീകളിലും പുരുഷന്‍മാരിലും കണ്ടുവരുന്ന ചര്‍മ പ്രശ്‌നമാണ് തുടയിടുക്കിലെ കറുപ്പും ചൊറിച്ചിലും. ശരീരത്തിലെ അമിതമായ കൊഴുപ്പും ശ്രദ്ധയില്ലായ്മയും വ്യത്തി കുറവുമാണ് തുടയിടുക്കിലെ കറുപ്പ് നിറത്തിനും ചൊറിച്ചിലിനും കാരണമാകുന്നത്. എന്നാല്‍ ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ ചില ഒറ്റമൂലികള്‍ ചെയ്തു നോക്കാവുന്നതാണ്.

നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ. തുടയിടുക്കില്‍ നാരങ്ങ നീര് പുരട്ടി 15 മിനിട്ട് വെച്ച് അത് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വെള്ളം നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്സ് ചെയ്ത് തുടകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും തുടകളിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരങ്ങാ നീരും പഞ്ചസാരയും മിക്‌സ് ചെയ്ത് തുടയിടുക്കില്‍ തേച്ചശേഷം നല്ലതുപോലെ മസ്സാജ് ചെയ്യുക.
15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ഇരുണ്ട തുടകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
കടലമാവ് തൈര് മഞ്ഞള്‍ കടലമാവ് തൈര് മഞ്ഞള്‍ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തുടയിടുക്കിലും തുടയുടെ മറ്റ് ഭാഗങ്ങളിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം കണ്ട് തുടങ്ങും. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ്മത്തിന്റെ അസ്വസ്ഥതകളും ചൊറിച്ചിലും ഇല്ലാതാക്കുന്നു.