തെന്നിന്ത്യന്‍ ചലച്ചിത്രതാരം കൃഷ്ണകുമാരി അന്തരിച്ചു

0
67

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം കൃഷ്ണകുമാരി അന്തരിച്ചു. 1951 ല്‍ പഥല ഭൈരവിയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് കൃഷ്ണ കുമാരി സിനിമ ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. പശ്ചിമ ബംഗാളിലെ നെയ്തിയിലുള്ള തെലുങ്ക് ബ്രാഹ്മണകുടുംബത്തിലാണ് കൃഷ്ണ കുമാരി ജനിച്ചത്.

തെലുങ്കിനെ കൂടാതെ മലയാളം, തമിഴ് , കന്നട എന്നീ ഭാഷയിലും ഇവര്‍ നിറ സിന്നിധ്യമായിരുന്നു. ദേശീയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനും ഇവര്‍ അര്‍ഹയായിട്ടുണ്ട്.

തെലുങ്കില്‍ 125 ഒളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് , കന്നട എന്നീ ഭാഷയില്‍ 50 ഓളം ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിരുന്നു. ‘ഉമ്മ’ ആണ് ഇവരുടെ ആദ്യ മലയാള ചിത്രം.