പഞ്ചാബിലെ ബട്ടാലയില്‍ നിന്നും പാക് ചാരന്‍ പിടിയില്‍

0
41

ബട്ടാല: പാകിസ്ഥാന്‍ ചാരനെന്ന്‌ സംശയിക്കുന്ന ഗ്യാന്‍ബീര്‍ സിംഗ്(21) പഞ്ചാബിലെ ബട്ടാലയില്‍ നിന്നും പിടിയിലായി. സൈന്യത്തെയും ബിഎസ്‌എഫിനെയും സംബന്ധിച്ച വിവരങ്ങളും ഇയാളില്‍ നിന്ന്‌ പൊലീസ്‌ പിടിച്ചെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി പാകിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍
കണ്ടെത്തിയതായും പൊലീസ്‌ അറിയിച്ചു. ഗ്യാന്‍ബീറിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണ്.

ജമ്മു കാശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നു പഞ്ചാബ് പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ് ഗ്യാന്‍ബീര്‍ സിംഗിനെ പിടികൂടിയത്.

ഗ്യാന്‍ബീറിനു പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ വാട്സ്‌ ആപ്പ് മുഖേന പാകിസ്ഥാന്  വിവരങ്ങള്‍ കൈമാറിയെന്ന്‌  സംശയിക്കുന്നതായും പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.