ബിനോയ് കോടിയേരി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: ചെന്നിത്തല

0
50


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലപാട് സാമാന്യ നീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം നടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആരോപണം വന്നാല്‍ അന്വേഷിക്കില്ല എന്ന് പറയുന്നത് അധാര്‍മ്മികമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് എന്തോ മറച്ച് വെക്കാനുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ദേശീയ നേതൃത്വം ഋതബ്രത ബാനര്‍ജിയെ മോണ്ട് ബ്ലാങ്ക് പേനയും ഐ ഫോണും ഉപയോഗിച്ച് ആഢംബര ജീവിതം നയിച്ചതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ആഡംബര കാര്‍ വാങ്ങുകയും 13 കോടി തട്ടിപ്പ് നടത്തുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുകയാണിവിടെ. ഇതെന്തു നിലപാടാണെന്നും ചെന്നിത്തല ചോദിക്കുന്നു.