മദ്യത്തിന്റെ പരിധിയില്‍ നിന്ന് കള്ളിനെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി

0
54

ന്യൂഡല്‍ഹി: മദ്യത്തിന്റെ പരിധിയില്‍ നിന്ന് കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീം കോടതി. കള്ളുഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്നു ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മദ്യത്തിന്റെ പരിധിയില്‍ നിന്ന് കള്ളിനെ ഒഴിവാക്കാനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേ എന്നും കേരള സര്‍ക്കാരിനോടു കോടതി ചോദിച്ചു. നിയമം ഭേദഗതി ചെയ്താല്‍ ദേശീയപാത നിരോധന ഉത്തരവില്‍ ഇളവു ലഭിക്കും. എന്നാല്‍ കളളു ഷാപ്പുകള്‍ മാറ്റാനാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.