മീററ്റില്‍ അറുപതുകാരിയെയും മകനെയും കൊലപ്പെടുത്തി

0
57


മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അറുപതു വയസുകാരിയെ മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തി. നിചേത കൗര്‍ ആണ് കൊല്ലപ്പെട്ടത്. പത്ത് തവണയാണ് അവര്‍ക്കെതിരെ വെടിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം നിചേതര്‍ കൗറിന്റെ മകനെ ഗ്രാമത്തിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

2016ല്‍ നടന്ന ഭൂമി തര്‍ക്കത്തിനിടെ നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ മൊഴി നല്‍കരുതെന്നും കേസില്‍ നിന്ന് പിന്‍മാറണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെ നിചേത കൗര്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.