മുട്ട – മുരിങ്ങക്ക അവിയല്‍

0
79

 

മുട്ട – മുരിങ്ങക്ക അവിയല്‍

മുട്ട -3
മുരിങ്ങക്ക-3
തേങ്ങ -1/2 മുറി
മുളക് പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1/4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
കറിവേപ്പില

പാകം ചെയ്യുന്ന വിധം:

മുട്ട പുഴ തോട് കളയുക. മുരിങ്ങക്ക 2 ഇഞ്ച്‌ നീളത്തില്‍ മുറിച്ചു നെടുകെ കീറി ആവശ്യത്തിനു ഉപ്പൊഴിച്ചു വെള്ളത്തില്‍ വേവിക്കുക.

തേങ്ങ ,വെളുത്തുള്ളി,ജീരകം,മഞ്ഞള്‍ പൊടി,മുളക് പൊടി കറിവേപ്പില എന്നിവ ഒന്ന് ചതച്ചെടുക്കുക.വെന്ത മുരിങ്ങക്കയോടൊപ്പം ഈ കൂട്ട് ചേര്‍ക്കുക.

മുട്ട നീളത്തില്‍ നാലായി കീറുക.ഇവ കൂട്ടിനൊപ്പം ചേര്‍ത്ത് വെള്ളം വറ്റിയതിനു ശേഷം വാങ്ങി വയ്ക്കുക