റിമാന്‍ഡ് തടവുകാരനെ മര്‍ദ്ദിച്ചതിന് ജയില്‍ സൂപ്രണ്ടിനും വാര്‍ഡനും സസ്‌പെന്‍ഷന്‍

0
45

തിരുവനന്തപുരം: റിമാന്‍ഡ് തടവുകാരെനെ മര്‍ദ്ദിച്ചതിന് ജയില്‍ സൂപ്രണ്ടിനും വാര്‍ഡനും സസ്പെന്‍ഷന്‍. നെയ്യാറ്റിന്‍കര സബ് ജയില്‍ സൂപ്രണ്ട് വേലായുധന്‍, വാര്‍ഡന്‍ രതീഷ് എന്നിവരെയാണ് ജയില്‍ മേധാവി ആര്‍.ശ്രീലേഖ സസ്പെന്റ് ചെയ്തത്. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രബില്‍ എന്ന പ്രതിയുടെ അമ്മയുടെ പരാതിയിലാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.