വശംനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകളുടെ പ്രജനനത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം 29ന് അടക്കും

0
70

ദേശീയ ഉദ്യാനത്തിലെ നായ്ക്കൊല്ലിമലയില്‍പുതുതായി അഞ്ച് വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നാതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചയ്തു. കഴിഞ്ഞ വര്‍ഷം രാജമലയില്‍ 94 വരയാടിന്‍ കുഞ്ഞുങ്ങളാണ് പിറന്നത്. വശംനാശ ഭീഷണി നേരിടുന്ന വരയാടുകളാണിവ.

വരയാടുകളുടെ പ്രജനനത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം 29ന് അടക്കും. രണ്ട് മാസത്തേക്കാണ് പാര്‍ക്ക് അടയ്ക്കുന്നത്. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതിനാല്‍ 29ന് അടക്കുന്ന പാര്‍ക്ക് ഏപ്രില്‍ ആദ്യവാരം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

ചോലപുല്‍ മേടുകളടങ്ങിയ ആവാസ വ്യവസ്ഥയെപറ്റി പഠിക്കുന്നവര്‍ക്ക് ഇരവികുളം ദേശീയോദ്യാനം ഒഴിവാക്കാനാവില്ല. വനം വകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം കാണാന്‍ രാജമലയിലേക്ക് പോകാവുന്നതാണ്. സ്വകാര്യവാഹനങ്ങള്‍ ഇവിടെ അനുവദിക്കാറില്ല. എല്ലാവര്‍ഷവും ആറുമാസം പാര്‍ക്ക് അടച്ചിടും. വരയാടുകളുടെ പ്രജനനകാലമായതു കൊണ്ടാണിത്.

സ്ഥാനം : മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍.

സന്ദര്‍ശന സമയം : രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ.

കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം. പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു.

പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണ്. ഓര്‍ക്കിഡുകള്‍, കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്. കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.