സംസ്ഥാനത്ത് ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കം

0
82

കൊച്ചി: 2020 നകം സംസ്ഥാനത്ത് നിന്ന് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ജില്ലാതല പദ്ധതികള്‍ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ,അങ്കണവാടി പ്രവര്‍ത്തകര്‍ , ആശ വര്‍ക്കര്‍ എന്നിവര്‍ എല്ലാ വീടും സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശന പരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ വസതിയില്‍ ആരംഭിച്ചു.
ആധുനികരീതിയിലുള്ള രോഗ നിര്‍ണയ സംവിധാനങ്ങള്‍ ജനറല്‍ ആശുപത്രിയിലും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലും ലഭ്യമാണ്.

രണ്ടാഴ്ച്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന വിട്ടു മാറാത്ത ചുമ, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ, നീണ്ടു നില്‍ക്കുന്നതും വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്നതുമായ പനിയും കുളിരും, ശരീരഭാരം അകാരണമായി കുറയല്‍, എന്നിവ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കഫ പരിശോധന, എക്സ്റെ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താം.