ഹേയ് ജൂഡിലെ യേ ലാലാ ഗാനം യുട്യൂബില്‍

0
60

ഹേയ് ജൂഡിലെ ഗാനം പുറത്തിറങ്ങി . ‘യേ ലാലാ ‘ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.

നിവിന്‍ പോളിയും തെന്നിന്ത്യന്‍ നടി ത്യഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമപ്രസാദാണ്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.


ഗോവയിലും പരിസരപ്രദേശങ്ങളിലുമായാണ് ഹേയ് ജൂഡ് ചിത്രീകരിച്ചിരിക്കുന്നത്.
മുകേഷ് , പ്രതാപ് പോത്തന്‍ ,നീനാകുറുപ്പ് , സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.