ഹോസ്റ്റല്‍ വാര്‍ഡന്‍ ; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

0
63

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേയ്ക്ക് വാര്‍ഡനെ ആവശ്യമുണ്ട് . അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.ബിരുദവും അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.
പ്രായ പരിധി : 35 നും 60 നുമിടയില്‍ .
ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം തിരുവനന്തപുരം ചെങ്കല്‍ചൂളയിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ജനുവരി 29 ന് രാവിലെ 10 ന് എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0471-2320420