കേന്ദ്രസര്‍ക്കാര്‍ 88,139 കോടിയുടെ മൂലധനമിറക്കി ഇരുപത് പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നു

0
60

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 88,139 കോടിയുടെ മൂലധനമിറക്കി ഇരുപത് പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണിതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

2017-’18, 2018-’19 സാമ്പത്തിക വര്‍ഷത്തിലേക്കായി 2.1 ലക്ഷം കോടിയുടെ ബാങ്ക് മൂലധന ശാക്തീകരണപദ്ധതി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഐ.ഡി.ബി.ഐ.ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുക 10,610 കോടി രൂപ.

ബാങ്കുകള്‍ നേരിടുന്ന സാമ്പത്തികപ്രശ്നങ്ങള്‍ക്കാണ് സര്‍ക്കാര്‍ പരിഹാരം കാണുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ബാങ്കുകളുടെ പ്രവര്‍ത്തന മികവിനെയും പരിഷ്കാരത്തെയും അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ധനകാര്യ സേവന വിഭാഗം സെക്രട്ടറി രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

ബാങ്കുകള്‍

 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8,800 കോടി രൂപ
 • ബാങ്ക് ഓഫ് ഇന്ത്യ 9,232 കോടി രൂപ
 • യൂക്കോ ബാങ്ക് 6,507 കോടി
 • പി.എന്‍.ബി. 5,473 കോടി
 • ബാങ്ക് ഓഫ് ബറോഡ 5,375
 • സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 5,158 കോടി
 • കാനറ ബാങ്ക് 4,865 കോടി
 • ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 4,694 കോടി
 • യൂണിയന്‍ ബാങ്ക് 4,524 കോടി
 • ഓറിയന്റല്‍ ബാങ്ക് 3,571 കോടി
 • ദേന ബാങ്ക് 3,045 കോടി
 • ബാങ്ക് ഓഫ് മഹാരാഷ്ട്ര 3,173 കോടി
 • യുനൈറ്റഡ് ബാങ്ക് 2,634 കോടി
 • കോര്‍പ്പറേഷന്‍ ബാങ്ക് 2,187 കോടി
 • സിന്‍ഡിക്കേറ്റ് ബാങ്ക് 2,839 കോടി
 • ആന്ധ്രാബാങ്ക് 1,890 കോടി
 • അലഹാബാദ് ബാങ്ക് 1,500 കോടി
 • പഞ്ചാബ് സിന്ധ് ബാങ്ക് 785 കോടി