അണ്ടര്‍ 19 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

0
67


ക്വീന്‍സ് ടൗണ്‍: ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ 131 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 266 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 134 റണ്‍സിന് പുറത്തായി. നാഗര്‍കോട്ടി മൂന്നും ശിവം മാവി, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് പുറത്തായി. ശുഭ്മന്‍ ഗല്‍ 86ഉം അഭിഷേക് ശര്‍മ 50ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ പൃഥ്വി ഷാ 40 റണ്‍സെടുത്തു. ബംഗ്ലാദേശിനുവേണ്ടി ഖാസി ഒനിക് മൂന്ന് വിക്കറ്റ് വീഴ്ത്തി. നയീം ഹസന്‍, സെയ്ഫ് ഹസ്സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സെമിഫൈനലില്‍ ഇന്ത്യ, പാകിസ്താനെ നേരിടും.