ഇന്ത്യൻ സൂപ്പർ ലീഗ്: ബം​ഗ​ളു​രു എ​ഫ്സിവീണ്ടും ഒന്നാമത്

0
49

ബം​ഗ​ളു​രു: ദു​ർ​ബ​ല​രാ​യ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പി​ച്ച് ബം​ഗ​ളു​രു എ​ഫ്സി വീ​ണ്ടും ഐ​എ​സ്എ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ൻ താ​ര​വും ബം​ഗ​ളു​രു നാ​യ​ക​നു​മാ​യ സു​നി​ൽ ഛേത്രി​യാ​ണ് ബം​ഗ​ളു​രു​വി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ട​ഡി​യ​ത്.

14ആം മിനുട്ടില്‍ എഡു ഗാര്‍സിയയുടെ അസിസ്റ്റില്‍ ഡിഫന്‍ഡര്‍ യുവാനാന്‍ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നേടിക്കൊടുത്തത്. ഗോള്‍ വഴങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോര്‍ത്ത് ഈസ്റ്റ് 45ആം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. ബെംഗളൂരു വഴങ്ങിയ പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഹൈലാന്‍ഡേഴ്സിന്റെ ഗോള്‍. മാര്‍സീനോ ആണ് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്.

ജ​യ​ത്തോ​ടെ 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 24 പോ​യി​ന്‍റു​മാ​യി ബം​ഗ​ളു​രു എ​ഫ്സി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 23 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​നെ​യാ​ണ് ബം​ഗ​ളു​രു മ​റി​ട​ക​ട​ന്ന​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 10 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ നി​ല ഒ​ന്നു​കൂ​ടി പ​രി​താ​പ​ക​ര​മാ​യി.