ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര്‍ ഫൈനലില്‍

0
44


മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ചുങ് ഹിയോണ്‍ പരിക്കു മൂലം മത്സരം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഫെഡറര്‍ ഫൈനലിലെത്തിയത്.

മത്സരത്തില്‍ 6-1, 5-2 എന്ന സ്‌കോറില്‍ ഫെഡറര്‍ മുന്നിട്ടുനില്‍ക്കുമ്പോഴാണ് ഹിയോണ്‍ പരിക്കേറ്റ് പിന്മാറിയത്.

ഇരുപതാം ഗ്രാന്‍ഡ്സ്ലാം കിരീടം തേടിയിറങ്ങുന്ന ഫെഡറര്‍ക്ക് ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചാണ് ഫൈനലില്‍ എതിരാളി.