കണ്ണൂരില്‍ വൈദ്യുത ഉപകരണം പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

0
68

കണ്ണൂര്‍: വൈദ്യുത ഉപകരണം പൊട്ടിത്തെറിച്ച് കണ്ണൂര്‍ കീരിയാട് നടന്ന സ്‌ഫോടനത്തില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്.

ബിഹാര്‍ സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. രണ്ടു തൊഴിലാളികള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കേടായവൈദ്യുത ഉപകരണം ശരിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.