ജുമ നമസ്‌കാരത്തിന് നേതൃത്വം നൽകി മുസ്ലിം വനിത

0
92

മലപ്പുറം:ചരിത്രമെഴുതി ജാമിത. രാജ്യത്താദ്യമായി ഒരു മുസ്ലിം വനിത ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ് മലപ്പുറം വണ്ടൂരില്‍ നടന്ന നമസ്‌കാരച്ചടങ്ങില്‍ ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് പുരുഷന്‍മാരാണ് നേതൃത്വം നല്‍കാറുള്ളത്.എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇവിടെ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ്.പുരുഷന്‍മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം.

എന്നാല്‍, ഒരു സ്ത്രീ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് വധഭീഷണി ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ജാമിദയ്ക്ക് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മുസ്ലീം നവോത്ഥാന നേതാവായിരുന്ന ആമിന വദൂദാണ് ആദ്യമായി ജുമ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ വനിതയെന്ന് കരുതപ്പെടുന്നു. ഈ മാതൃക ഇന്ത്യയില്‍ നടപ്പാക്കാനാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം.