ജൊ​ഹാ​ന​സ്ബ​ർ​ഗ് ടെസ്റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

0
63

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം.
അ​ജി​ൻ​ക്യ ര​ഹാ​നെ(48), വി​രാ​ട് കോ​ഹ്ലി(41) എ​ന്നി​വ​ർ​ക്കൊ​പ്പം വാ​ല​റ്റ​ത്ത് ഭു​വ​നേ​ശ്വ​ർ കു​മാ​ർ(33), മു​ഹ​മ്മ​ദ് ഷാ​മി(27) എ​ന്നി​വ​ർ ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ആ​വ​ശ്യ​മാ​യ നേ​ര​ത്ത് മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ പ​ടു​ത്തു​യ​ർ​ത്താ​ൻ ഇ​ന്ത്യ​ക്കാ​യി. നാലാം വി​ക്ക​റ്റി​ൽ മു​ര​ളി വി​ജ​യ്(25) വി​രാ​ട് കോ​ഹ്ലി​യു​മൊ​ത്ത് നേ​ടി​യ 53 റ​ണ്‍​സ്, ഏ​ഴാം വി​ക്ക​റ്റി​ൽ ര​ഹാ​നെ-​ഭു​വ​നേ​ശ്വ​ർ കു​മാ​ർ കൂ​ട്ടു​കെ​ട്ട് നേ​ടി​യ 55 റ​ണ്‍​സ്, എ​ട്ടാം വി​ക്ക​റ്റി​ൽ ഭു​വി-​ഷാ​മി കൂ​ട്ടു​കെ​ട്ട് നേ​ടി​യ 35 റ​ണ്‍​സ് എ​ന്നി​വ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ലെ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​യി​രു​ന്നു. ചേ​തേ​ശ്വ​ർ പു​ജാ​ര(1), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(4) എ​ന്നി​വ​ർ​ക്കു തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​സി​ഗോ റ​ബാ​ദ, മോ​ണ്‍ മോ​ർ​ക്ക​ൽ, വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റു​ക​ൾ നേ​ടി.